കേരളത്തില്‍ð ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായുള്ള ആദ്യ പൊതു ടോയ്‌ലറ്റ് കണ്ണൂരില്‍

Tuesday 18 December 2018 9:00 pm IST

 

കണ്ണൂര്‍: കേരളത്തില്‍ð ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കായുള്ള ആദ്യ പൊതു ടോയ്‌ലറ്റ് കണ്ണൂരില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രലായത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡാണ് കേരളത്തില്‍ ആദ്യമായി ട്രാന്‍സ്‌ജെന്‍ഡര്‍ സൗഹൃദ ടോയ്‌ലറ്റ് കന്റോണ്‍മെന്റ് പബ്ലിക്ക് പാര്‍ക്കില്‍ðനിര്‍മ്മിച്ച് മാതൃകയായത്.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റി ഉള്‍പ്പെടെയുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിന്റെ ആത്മവിശ്വാസവും സ്വയം പര്യാപ്തതയും വീണ്ടെടുക്കുവാനുള്ള ഉദ്യമത്തിന്റെ ഭാഗമായാണ് ഇത്തരത്തിലുള്ള ആശയങ്ങള്‍ നടപ്പിലാക്കുന്നത് എന്ന് ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് കന്റോണ്‍മെന്റ് ബോര്‍ഡ് പ്രസിഡണ്ട് കേണല്‍ അജയ്ശര്‍മ്മ അഭിപ്രായപ്പെട്ടു.

ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ ആദ്യ ചുവടുവെപ്പാണ് ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് മാത്രമായി ടോയ്‌ലറ്റ് എന്ന് കണ്ണൂര്‍ കന്റോണ്‍മെന്റ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ.വിനോദ് വിഘ്‌നേശ്വരന്‍ അറിയിച്ചു. കണ്ണൂര്‍ കന്റോണ്‍മെന്റ് നടപ്പിലാക്കുന്ന 'മാലിന്യ വിമുക്ത കന്റോണ്‍മെന്റ്' പദ്ധതിയായ സോളിഡ് ലിക്വിഡ് റിസോഴ്‌സ് മാനേജ്‌മെന്റ് പ്രോഗ്രാമിലൂടെ ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്ക് തൊഴില്‍ നല്‍കുവാനുള്ള കര്‍മ്മപദ്ധതിയും ആവിഷ്‌കരിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായുള്ള പരിശീലന പരിപാടികള്‍ ഇതിനോടകം നടത്തി കഴിഞ്ഞു.

ചടങ്ങില്‍ കന്റോണ്‍മെന്റ് ബോര്‍ഡ് പ്രസിഡണ്ട് കേണല്‍ അജയ് ശര്‍മ്മ, കന്റോണ്‍മെന്റ് സിഇഒ ഡോ.എ.വിനോദ് വിഘ്‌നേശ്വരന്‍, ബോര്‍ഡ് വൈസ് പ്രസിഡണ്ട് കേണല്‍ പത്മനാഭന്‍, ബോര്‍ഡ് മെമ്പര്‍മാരായ ആന്‍ഡ്രൂസ്, രതീഷ് ആന്റണി, ഷീബ ഫെര്‍ണാണ്ടസ്, ദീപ ബൈജു, അന്നപൂര്‍ണ്ണ ചാരിറ്റബിള്‍ ട്രസ്റ്റ് ജന. സെക്രട്ടറി ജോഫിന്‍ ജയിംസ്, ഹെല്‍ത്ത് ലൈന്‍ സുരക്ഷ പ്രതിനിധികളായ പ്രജീഷ്, ലിനീഷ് എന്നിവരും ട്രാന്‍സ്‌ജെന്‍ഡര്‍ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് രവീണ, സോന, സ്റ്റീഫന്‍, സന്ധ്യ എന്നിവരും പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.