വിദ്യാര്‍ത്ഥിയുടെ ദുരൂഹ മരണം: പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കണമെന്ന് ബന്ധുക്കള്‍

Tuesday 18 December 2018 9:00 pm IST

 

തളിപ്പറമ്പ്: ബംഗളൂരു യെലഹങ്ക ആദിത്യ ഇന്‍സ്റ്റിറ്റിയൂട്ട് എംബിഎ വിദ്യാര്‍ത്ഥി കീഴാറ്റൂരിലെ അര്‍ജ്ജുന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കര്‍ണ്ണാടക പോലീസ് ഊര്‍ജ്ജിതമാക്കണമെന്ന് ബന്ധുക്കള്‍. പോലീസ് അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഏതാനും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ഒളിവില്‍ പോയത് ബന്ധുക്കളില്‍ സംശയത്തിന് കാരണമായിട്ടുണ്ട്. ഇതില്‍ കണ്ണൂര്‍ ജില്ലക്കാരായ ഏതാനും വിദ്യാര്‍ത്ഥികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് സൂചന. 

സീനിയര്‍ വിദ്യാര്‍ത്ഥികളടങ്ങുന്ന സംഘം മരണമടയുന്നതിന് ഏതാനും ദിവസം മുമ്പ് അര്‍ജ്ജുനിനെയും സഹപാഠികളെയും മുറിയില്‍പൂട്ടിയിട്ട് മര്‍ദ്ദിച്ചതായി സഹപാഠികള്‍ പോലീസിന് മൊഴിനല്‍കിയിട്ടുണ്ട്. ഇവരില്‍ ചിലര്‍ മയക്കുമരുന്ന് റാക്കറ്റുമായി അടുത്ത ബന്ധമുള്ളവരാണെന്നും സൂചന ലഭിച്ചിട്ടുണ്ട്. 

ഈ സംഘത്തിന് പ്രദേശത്തെ മയക്കുമരുന്ന് മാഫിയകളുമായും സാമൂഹ്യവിരുദ്ധരുമായും അടുത്തബന്ധമുള്ളതായും സൂചന ലഭിച്ചിട്ടുണ്ട്. ഇത്തരം സംഘത്തിന് പോലീസുമായും അടുത്ത ബന്ധമുണ്ട്. ഇതുകൊണ്ടുതന്നെ കേസന്വേഷണം തൃപ്തികരമാകുമോ എന്ന സംശയത്തിലാണ് ബന്ധുക്കള്‍.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.