പയ്യന്നൂര്‍: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനിലെ ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ പ്രവര്‍ത്തി ഉദ്ഘാടനം 21ന് രാവിലെ 10ന് നടക്കും. നിലവിലുള്ള രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമില്‍നിന്നും കിഴക്കുഭാഗത്തേക്ക് നടപ്പാലം നിര്‍മ്മിക്കുന്ന പ്രവര്‍ത്തിയാണ് ആരംഭിക്കുന്നത്. സ്റ്റേഷന്റെ കിഴക്കുഭാഗത്തുനിന്നും വരുന്ന യാത്രക്കാര്‍ രണ്ടാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കും ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലേക്കും ഇപ്പോള്‍ ഏറെ സാഹസികമായാണ് എത്തിപ്പെടുന്നത്. ഇത് ഒട്ടേറെ അപകടങ്ങള്‍ക്കും കാരണമാകുന്നണ്ട്. മൂന്ന്, നാല് നമ്പര്‍ ട്രാക്കുകളില്പലപ്പോഴും ഗുഡ്സ് ട്രെയ്നുകള്‍ നിര്‍ത്തിയിടുന്നതിനാല്‍ ഇതിനടിയിലൂടെ നുഴഞ്ഞുകയറിയാണ് യാത്രക്കാര്‍ എത്തുന്നത്. ഫൂട്ട് ഓവര്‍ ബ്രിഡ്ജ് പൂര്‍ത്തിയാകുന്നതോടെ ഇതിന് പരിഹാരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: