കേരളം ഭരിക്കുന്നത് ദുര്‍ബലനും ധിക്കാരിയുമായ മുഖ്യമന്ത്രി: കെ.സുധാകരന്‍

Tuesday 18 December 2018 9:02 pm IST

 

കണ്ണൂര്‍: ഒന്നും ചെയ്യാന്‍ സാധിക്കാത്ത ദുര്‍ബലനും ധിക്കാരിയുമായ മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നതെന്ന് കെപിസിസി വര്‍ക്കിംഗ് കമ്മറ്റി പ്രസിഡന്റ് കെ.സുധാകരന്‍. ക്ഷേമപെന്‍ഷനുകളുടെ പുതുക്കിയ മാനദണ്ഡം ഉപേക്ഷിക്കുക, അര്‍ഹരായ മുഴുവന്‍ പേര്‍ക്കും ക്ഷേമപെന്‍ഷന്‍ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കണ്ണൂര്‍ കോര്‍പ്പറേഷനിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയദുരന്തത്തെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് സമാഹരിച്ച തുക പോലും കൃത്യമായി വിതരണം ചെയ്യാന്‍ സര്‍ക്കാരിനായിട്ടില്ല. ഈ ഫണ്ട് എങ്ങനെയാണ് വിനിയോഗിക്കുന്നതെന്നും ആര്‍ക്കെല്ലാം കൊടുത്തുവെന്നും നൂറുകണക്കിനാളുകള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാരിനോട് ചോദിക്കുകയാണ്. എന്നാല്‍ ഒറ്റ ചോദ്യത്തിനും ഉത്തരം നല്‍കേണ്ടതെന്നാണ് സര്‍ക്കാര്‍ നല്‍കിയ നിര്‍ദേശം.

ഇതിന്റെ ചുവട് പിടിച്ചുതന്നെയാണ് കണ്ണൂര്‍ കോര്‍പറേഷന്റെ ഭരണവും നടക്കുന്നത്. ഒരു വികസനവും ഇവിടെ നടക്കുന്നില്ല. വികസനമുണ്ടാക്കുമെന്ന് പറഞ്ഞ് അധികാരത്തിലേറിയ എല്‍ഡിഎഫ് കഴിഞ്ഞ മൂന്നു വര്‍ഷത്തെ കോര്‍പ്പറേഷന്റെ ബാലന്‍സ് ഷീറ്റ് വട്ടപ്പൂജ്യമാണെന്നും അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി അധ്യക്ഷത വഹിച്ചു. കോര്‍പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ടി.ഒ.മോഹനന്‍, സുമ ബാലകൃഷ്ണന്‍, എ.ഡി.മുസ്തഫ, കെ.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.