സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ വേണ്ട: സെറ്റോ

Tuesday 18 December 2018 9:03 pm IST

 

തളിപ്പറമ്പ്: സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും ഉള്‍പ്പെടുത്തി വര്‍ഗ്ഗീയവും രാഷ്ട്രീയവുമായി ചേരിതിരിവ് സൃഷ്ടിച്ച് സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ സൃഷ്ടിക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് സെറ്റോ താലൂക്ക് കമ്മറ്റിയോഗം അഭിപ്രായപ്പെട്ടു. സങ്കുചിത രാഷ്ട്രീയ താല്‍പ്പര്യങ്ങളും ചില സാമുദായിക സംഘടനകളുടെ സ്വാര്‍ത്ഥതാല്‍പ്പര്യങ്ങളും സംരക്ഷിക്കുന്നതിന് നടത്തുന്ന വനിതാ മതില്‍ പരിപാടിയിലേക്ക് സര്‍ക്കാര്‍ ജീവനക്കാരെയും അദ്ധ്യാപകരെയും കക്ഷികളാക്കുന്നതിനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രചരണം നടത്തുന്നതിന് യോഗം തീരുമാനിച്ചു. സെറ്റോ തളിപ്പറമ്പ് താലൂക്ക് ചെയര്‍മാന്‍ കെ.വി.മഹേഷ് അദ്ധ്യക്ഷത വഹിച്ചു. സെറ്റോ കണ്ണൂര്‍ ജില്ലാ ചെയര്‍മാന്‍ കെ.മധു, നാരായണന്‍കുട്ടി മനിയേരി, ടി.ഒ.വേണുഗോപാലന്‍, കെ.കെ.രാജേഷ്, വി.വി.ഷാജി, എ.വ.രാമചന്ദ്രന്‍, പി.സി.സാബു, ഇ.വി.സുരേശന്‍, സി.വി.സോമനാഥന്‍, പി.വി.വിനോദ് എന്നിവര്‍ സംസാരിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.