ബ്രണ്ണന്‍ കോളേജില്‍ സെമിനാര്‍ തുടങ്ങി

Tuesday 18 December 2018 9:03 pm IST

 

തലശ്ശേരി: ഇന്ദ്രിയാനുഭവങ്ങള്‍ ശാരീരികമെന്നതിലുപരി സാംസ്‌കാരിക നിര്‍മ്മിതിയാണെന്ന് നോര്‍വേ ബര്‍ഗന്‍ സര്‍വകലാശാലയിലെ സോഷ്യല്‍ ആന്ത്രപോളജി വിഭാഗം പോസ്റ്റ് ഡോക്ടറല്‍ ഗവേഷകന്‍ ഡോ.ദിനേശന്‍ വടക്കിനിയില്‍ അഭിപ്രായപ്പെട്ടു. ഇന്ദ്രിയങ്ങളുടെ സംസ്‌കാരപഠനം എന്ന വിഷയത്തില്‍ തലശ്ശേരി ഗവ.ബ്രണ്ണന്‍ കോളേജ് മലയാള വിഭാഗം നടത്തുന്ന ത്രിദിന അന്തര്‍ദേശീയ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ദ്രിയങ്ങളുടെ സാംസ്‌കാരിക നിര്‍മ്മിതിയില്‍ അധികാര ബന്ധങ്ങള്‍ കൂടി കടന്നു വരുന്നുണ്ട്. കാഴ്ച ഉന്നതവും സ്പര്‍ശം നീചവുമാകുന്നതും അനുഭവങ്ങള്‍ ശ്രേണീകരിക്കപ്പെടുന്നതും അതുകൊണ്ടാണ്. കേള്‍വിയും രുചിയും ഗന്ധവും സ്പര്‍ശവുമടക്കമുള്ള മറ്റ് ഇന്ദ്രിയാനുഭവങ്ങളുടെ സാംസ്‌കാരികധര്‍മ്മങ്ങളും കാഴ്ച പോലെ തന്നെ സവിശേഷപഠനത്തിനു വിധേയമാകേണ്ടതാണ്. അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പല്‍ എന്‍.എല്‍.ബീന അധ്യക്ഷത വഹിച്ചു. സെമിനാര്‍ കോഓര്‍ഡിനേറ്റര്‍ ഡോ.സന്തോഷ് മാനിച്ചേരി സംസാരിച്ചു. ഡോ.കെ.എസ് മാധവന്‍, ഡോ.ടി.പി.വിനോദ്, ഡോ.അരുണ്‍ ലാല്‍ മൊകേരി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കണ്ണൂര്‍ സര്‍വകലാശാല ഇംഗ്ലീഷ് പഠന വിഭാഗം മേധാവി ഡോ.കെ.കെ.കുഞ്ഞഹമ്മദ്, ഡോ.എം.എസ്.അജിത്ത്, ഡോ.പി.വി.സജീവ് എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.