ഓണ്‍ലൈന്‍ ടാക്‌സി തട്ടിപ്പ്: യുവാവ് അറസ്റ്റില്‍

Tuesday 18 December 2018 9:06 pm IST

 

കണ്ണൂര്‍: ഓണ്‍ലൈന്‍ ടാക്‌സി ഫ്രാഞ്ചൈയ്‌സി വാഗ്ദ്ധാനം ചെയ്ത് നിരവധി പേരില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടിയ യുവാവ് അറസ്റ്റില്‍. തരംഗ് സൊലൂഷന്‍ ഉടമ എളയാവൂരിലെ സൂരജി (42)നെയാണ് പറശ്ശിനിക്കടവിലെ ലോഡ്ജില്‍ ഒളിവില്‍ കഴിയവെ ഇന്നലെ പുലര്‍ച്ചെ ടൗണ്‍ എസ്‌ഐ ശ്രീജിത്ത് കൊടേരിയും സംഘവും പിടികൂടിയത്. കേരളത്തിലുടനീളം കാര്‍ വണ്‍ എന്നപേരില്‍ ഓണ്‍ലൈന്‍ ടാക്‌സി ആരംഭിക്കുന്നുണ്ടെന്ന് വിശ്വസിപ്പിച്ച് നിരവധി പേരില്‍ നിന്നും അഞ്ച് ലക്ഷംരൂപ വരെ വാങ്ങിയെന്നാണ് പരാതി. എന്നാല്‍ ഒരിടത്ത് പോലും ടാക്‌സി സര്‍വീസുകള്‍ ആരംഭിക്കുകയോ പണം തിരിച്ച് നല്‍കുകയോ ചെയ്തിട്ടില്ലെന്ന് പരാതിയില്‍ പറയുന്നു. മൂന്ന് ലക്ഷം രൂപ നല്‍കിയ തലശേരി സ്വദേശി രഞ്ചിത്ത് ബാലിഗയുടെ പരാതിയിലാണ് സൂരജിനെ അറസ്റ്റ് ചെയ്തത്. ട്രെയിനിങ്ങ് കോളജിന് സമീപത്തെ റബ്‌കോ ബില്‍ഡിങ്ങിലാണ് ഓഫീസ് പ്രവര്‍ത്തിക്കുന്നത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.