കൊച്ചി : ശബരിമല തീര്‍ത്ഥാടകര്‍ക്ക് പോലീസിന്റെ വാഹനപാസ് നിര്‍ബന്ധമല്ലെന്നും നിലയ്ക്കലില്‍ പാര്‍ക്കിംഗിന് മുന്‍ഗണന നല്‍കാനാണ് പാസ് ഏര്‍പ്പെടുത്തിയതെന്നും പോലീസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഇതു രേഖപ്പെടുത്തിയ ഹൈക്കോടതി തീര്‍ത്ഥാടകര്‍ക്ക് വാഹന പാസ് ഏര്‍പ്പെടുത്തിയ നടപടിക്കെതിരെ പി. സുനില്‍ കുമാര്‍ ഉള്‍പ്പെടെ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കി.
പ്രതിഷേധങ്ങളെത്തുടര്‍ന്ന് സുരക്ഷയുടെയും ട്രാഫിക് ക്രമീകരണങ്ങളുടെയും ഭാഗമായാണ് പാസ് ഏര്‍പ്പെടുത്തിയതെന്നു പത്തനംതിട്ട ജില്ലാ പോലീസ് സൂപ്രണ്ട് ടി. നാരായണന് വിശദീകരണ പത്രികയില്‍ പറയുന്നു. വാഹനത്തിന്റെ വിവരങ്ങളും തീര്‍ത്ഥാടകരുടെ എണ്ണവും ഗുരുസ്വാമിയുടെ പേരും രേഖപ്പെടുത്തിയാണ് വാഹനത്തിന്റെ ഗ്ലാസില്‍ പതിക്കുന്ന തരത്തില്‍ പാസുകള്‍ തയ്യാറാക്കി നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: