ബഡ്‌സ് സ്‌കൂളിന് അരയേക്കര്‍ ഭൂമി നല്‍കി നെസ്റ്റ് കോളജ് ശ്രദ്ധേയമായി

Tuesday 18 December 2018 9:07 pm IST

 

പയ്യന്നൂര്‍: ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികളുടെ സ്‌കൂളിന് ലക്ഷങ്ങള്‍ വിലവരുന്ന അരയേക്കര്‍ സ്ഥലം നല്‍കി കരിവെള്ളൂര്‍ നെസ്റ്റ് കോളജ് ശ്രദ്ദേയമായി. കരിവെള്ളൂര്‍ പെരളം പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിന് കെട്ടിടം പണിയാനായാണ് കൂക്കാനത്ത് കോളജിനോട്’ചേര്‍ന്ന് 50 സെന്റ് ഭൂമി അധികൃതര്‍ സൗജന്യമായി നല്‍കിയത്. 2004ല്‍ പ്രവര്‍ത്തനമാരംഭിച്ച ബഡ്‌സ് സ്‌കൂളില്‍ 56 വിദ്യാര്‍ത്ഥികളും എട്ട് ജീവനക്കാരുമാണ് ഉള്ളത്. പഞ്ചായത്തിന്റെ അധീനതയിലാണ് സ്‌കൂള്‍ പ്രവര്‍ത്തനം നടക്കുന്നത്. കരിവെള്ളൂര്‍, പെരളം, പീലിക്കോട്, കാങ്കോല്‍, ആലപ്പടമ്പ് എന്നീ മൂന്ന് പഞ്ചായത്തുകളിലെ വിദ്യാര്‍ത്ഥികളാണ് ഇവിടെ പഠനത്തിനായി എത്തുന്നത്. ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളില്ലാത്തിനാല്‍ സര്‍ക്കാര്‍ആനുകൂല്യങ്ങളൊന്നും ഈ വിദ്യാലയത്തിന് ലഭിക്കാറില്ല. കഴിഞ്ഞ ബഡ്ജറ്റില്‍ എയ്ഡഡ് പദവി നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതും ജലരേഖയായി മാറുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ഭിന്നശേഷിക്കാരാ വിദ്യാര്‍ത്ഥികള്‍ക്ക് സഹായഹസ്തവുമായി കോളജ് അധികൃതര്‍ രംഗത്തെത്തിയത്. കരിവെള്ളൂരില്‍ നടന്ന ചടങ്ങില്‍ നെസ്റ്റ് കോളജ് ചെയര്‍മാന്‍ എം.ബി.എ.റഹീം രേഖകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി. സി.കൃഷ്ണ്‍ എംഎല്‍എ അധ്യക്ഷതവഹിച്ചു. പി.കരുണാകരന്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി.സുമേഷ്, കരിവെള്ളൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് എം.രാഘവന്‍, ചന്ദ്രന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.