അയ്യപ്പജ്യോതിക്കായി ഹിന്ദു വനിതാ നേതൃത്വ സമ്മേളനം

Wednesday 19 December 2018 6:18 am IST

കോട്ടയം: അയ്യപ്പജ്യോതിയുടെ വിജയത്തിനായി ഹിന്ദു നേതൃത്വ സമ്മേളനം ഇന്നലെ കോട്ടയം സ്വാമിയാര്‍ മഠം ഹാളില്‍ നടന്നു. 70ലേറെ വനിതാ സംഘടനാ ഭാരവാഹികള്‍ യോഗത്തില്‍ പങ്കെടുത്തു. 

അയ്യപ്പജ്യോതിയുടെ വിജയത്തിനായി വിവിധ കര്‍മപദ്ധതികള്‍ യോഗം ആസൂത്രണം ചെയ്തു. വാഴൂര്‍ തീര്‍ഥപാദാശ്രമത്തിലെ സ്വാമിനി അന്തര്‍യോഗിനി തീര്‍ഥപാദര്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡന്റ് നിഷ സോമന്‍ അദ്ധ്യക്ഷയായി. സാമൂഹ്യ പ്രവര്‍ത്തക അശ്വതി ജ്വാല സമ്മേളനം ഉദ്ഘാടനം ചെയ്തു. ശബരിമല കര്‍മസമിതി സംസ്ഥാന വര്‍ക്കിംങ് ചെയര്‍പേഴ്‌സണ്‍ കെ.പി. ശശികല ടീച്ചര്‍ വിഷയാവതരണം നിര്‍വഹിച്ചു. 

ശബരിമല തീര്‍ഥാടനകാലത്ത് വിവാദമുണ്ടാക്കുന്നത് പതിവാണെന്ന് വിഷയം അവതരിപ്പിച്ച് അവര്‍ പറഞ്ഞു. മുമ്പ് തീര്‍ഥാടനകാലത്തായിരുന്നു മുല്ലപ്പെരിയാര്‍ പ്രശ്‌നം കുത്തിപ്പൊക്കുന്നത്. ഇപ്പോള്‍ ശബരിമലയെ നേരിട്ട് ആക്രമിക്കുകയാണ്. ഇഷ്ടക്കാരെ തട്ടിക്കൂട്ടിയാണ് സര്‍ക്കാര്‍ മതില്‍ നിര്‍മിക്കുന്നത്. വനിതാ മതില്‍ തീരുമാനിച്ചത് പുരുഷന്മാരാണ്. എന്തുകൊണ്ട് ക്രിസ്ത്യന്‍, മുസ്ലിം മതവിഭാഗത്തെ മാറ്റിനിര്‍ത്തിയെന്നും ശശികല ടീച്ചര്‍ ചോദിച്ചു. 

അയ്യപ്പജ്യോതിയുടെ വിജയത്തിനായി വനിതാ കൂട്ടായ്മ, ഗൃഹസമ്പര്‍ക്കം, കുടുംബയോഗം എന്നിവ നടത്താന്‍ യോഗം തീരുമാനിച്ചു. ചെന്നൈയില്‍ നിന്നും ആചാരലംഘനത്തിന് ശബരിമലയില്‍ എത്തുമെന്ന് പ്രഖ്യാപിച്ച യുവതികളുടെ സംഘത്തെ കോട്ടയം റെയില്‍വേസ്റ്റഷനില്‍ തടയുമെന്ന് നേതാക്കള്‍ അറിയിച്ചു. 

ശബരിമല കര്‍മസമിതി അഖിലേന്ത്യ കോഓര്‍ഡിനേറ്റര്‍ എ.ആര്‍. മോഹനന്‍ മുഖ്യപ്രഭാഷണം നടത്തി. മഹിളാ ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി. ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ കെ.പി. ഹരിദാസ്, ഇ.എസ്. ബിജു, കര്‍മസമിതി ജനറല്‍ കണ്‍വീനര്‍ എസ്.ജെ.ആര്‍. കുമാര്‍, ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന സമിതി അംഗം ശാന്ത എസ്. പിള്ള, ബിജെപി സംസ്ഥാന സെക്രട്ടറി രേണു സുരേഷ്, മഹിളാമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. നിവേദിത, വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന മാതൃശക്തി സംയോജക പ്രസന്ന ബാഹുലേയന്‍, സമസ്ത നായര്‍ സമാജം സംസ്ഥാന സെക്രട്ടറി സോജ ഗോപാലകൃഷ്ണന്‍, ഭരതര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി ശാന്തമ്മ കേശവന്‍, പണ്ഡിതര്‍ മഹാസഭ സംസ്ഥാന സെക്രട്ടറി അംബിക തമ്പി, പണ്ഡിത മഹാജനസഭ സംസ്ഥാന പ്രസിഡന്റ് സാവിത്രി ശിവശങ്കരന്‍, വേലന്‍ മഹാസഭ സംസ്ഥാന പ്രസിഡന്റ് ശോഭന സന്തോഷ്, വിശ്വകര്‍മ മഹിളാ സമാജം സംസ്ഥാന ജനറല്‍ സെക്രട്ടറി ജയശ്രീ ബാബു, കേരള ആര്‍ട്ടിസാന്‍സ് മഹിളാസമാജം സംസ്ഥാന പ്രസിഡന്റ് വി.കെ സരസമ്മ, എകെസിഎച്ച്എംഎസ് യൂണിയന്‍ പ്രസിഡന്റ് ജയന്തി ജയദേവന്‍, എന്‍എസ്എസ് മേഖലാ കോഓര്‍ഡിനേറ്റര്‍ ഭാഗ്യലക്ഷ്മി, മത്സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സെക്രട്ടറി അജിത രാജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.