കൊച്ചി: തൃശൂര്‍-എറണാകുളം റൂട്ടില്‍ ട്രെയിന്‍ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. റെയില്‍ പാതയില്‍ വൈദ്യുതി കമ്പി പൊട്ടി വീണതിനെ തുടര്‍ന്നാണ് ഗതാഗത തടസ്സം അനുഭവപ്പെടുന്നത്. എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ എഞ്ചിന് തകരാറ് മൂലം ചൊവ്വര അപ്ലൈനില്‍ കുടുങ്ങി കിടക്കുകയാണ്. ഇതോടെ ഇരു ദിശകളിലും ട്രെയിനുകള്‍ വൈകി ഓടുകയാണ്.
ഏകദേശം 11 മണിയോട് കൂടി തടസ്സങ്ങള്‍ മാറ്റി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. കെഎസ്ആര്‍ടിസി സര്‍വ്വീസുകളില്‍ ആശങ്കയുണ്ടായിരുന്നിതനാല്, ഏറെപേര്‍ ട്രെയിനാണ് ആശ്രയിച്ചിരിക്കുന്നത്. ഈ സമയത്ത് ട്രെയിനുകള്‍ കൂടി പണിമുടക്കിയത് സാധാരണക്കാരുടെ യാത്ര ദുഷ്കരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: