സന്നിധാനം : ശബരിമലയില്‍ പോലീസ് ബൂട്ടണിഞ്ഞ് എത്തിയതില്‍ ശുദ്ധിക്രിയ വേണമെന്ന് തന്ത്രി കണ്ഠരര് രാജീവര്. ട്രാന്സ്ജെന്ഡറുകള് ചൊവ്വാഴ്ച സന്നിധാനത്ത് എത്തിയപ്പോള്‍ അവര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി എത്തിയ പോലീസുകാരാണ് ബൂട്ടും ഷീല്‍ഡും അണിഞ്ഞ് സന്നിധാനത്തിനു തൊട്ടു പിന്നിലെ മേല്‍പ്പാലത്തില്‍ കയറിയിരുന്നത്.
ഇതിനെ തുടര്‍ന്ന് ബുധാനാഴ്ചയ്ക്കു മുമ്പ് ശുദ്ദിപരിഹാരക്രിയ വേണമെന്നാണ് തന്ത്രിയുടെ നിര്‍ദ്ദേശം. ഇന്ന് വൈകീട്ടോടെ ശുദ്ധിക്രിയ നടത്തും. സംഭവത്തില്‍ ശബരിമല സ്പെഷ്യല്‍ ഓഫീസര്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: