പാക്കിസ്ഥാനില്‍ സ്ഫോടനം; 4 മരണം

Saturday 24 November 2012 2:50 pm IST

ഇസ്ലാമാബാദ്‌: പാക്കിസ്ഥാനില്‍ ഇന്നു രാവിലെയുണ്ടായ സ്ഫോടനത്തില്‍ നാലു പേര്‍ മരിച്ചു. 20 പേര്‍ക്ക്‌ പരിക്കേറ്റിട്ടുണ്ട്‌. പോലീസുകാരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുമെന്ന്‌ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. രണ്ടു കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും. മുഹറം ആഘോഷത്തോട്‌ അനുബന്ധിച്ച്‌ വടക്കുപടിഞ്ഞാറന്‍ പാക്‌ ജില്ലയായ ദേരാ ഇസ്മയില്‍ ഖാനില്‍ ഷിയ വിഭാഗം സംഘടിപ്പിച്ച ചടങ്ങിനിടെയായിരുന്നു സ്ഫോടനം. ഘോഷയാത്ര കടന്നു പോകുന്ന വഴിയില്‍ സ്ഥാപിച്ചിരുന്ന ബോംബ് റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് പൊട്ടിക്കുകയായിരുന്നു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. ഷിയാ വിഭാഗത്തിനു നേരെ താലിബാന്റെ ഭീഷണി നിലനില്ക്കുന്ന സാഹചര്യത്തില്‍ പോലീസ് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.