തിരുവനന്തപുരം : എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസുകാരെ മര്‍ദ്ദിച്ചെന്ന കേസില്‍ വീഴ്ച വരുത്തിയ സിഐക്ക് സ്ഥലംമാറ്റം. കന്റോണ്‍മെന്റ് സിഐ സജാദിനെയാണ് സ്ഥലംമാറ്റിയിരിക്കുന്നത്. ട്രാഫിക്കിലേക്കാണ് നിയമിച്ചിരിക്കുന്നത്.
സിഗ്നല്‍ തെറ്റിച്ച് വണ്ടിയോടിച്ചതിനെ ചോദ്യം ചെയ്തതിനാണ് യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ പോലീസിനെ മര്‍ദ്ദിച്ചത്. എസ്എഫ്ഐക്കാരെ അറസ്റ്റ് ചെയ്യാത്തതില്‍ രണ്ട് അഡീഷണല്‍ എസ്ഐമാര്ക്കെതിരേയും നടപടിയുണ്ടാകും. കേസില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ നടപടി.
അതിനിടെ മര്‍ദ്ദനത്തിന് ഇരയായ എസ്പി ക്യാംപിലെ പോലീസുകാരന് ശരത്തിന്റെ മാതാപിതാക്കള്‍ സംഭവവുമായി ബന്ധപ്പെട്ട് ഡിജിപ്പിക്ക് പരാതി നല്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക: