കല്‍പ്പറ്റ : കമലേഷ്ചന്ദ്ര കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരമുള്ള സേവന വേതന പരിഷ്കരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് തപാല്‍ ജീവനക്കാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചു. ഗ്രാമീണ തപാല്‍ മേഖലയിലെ ജീവനക്കാരണ് സമരം ആരംഭിച്ചിരിക്കുന്നത്.
ജീവനക്കാര്‍ക്കുള്ള ആനൂകൂല്യങ്ങള്‍ നല്‍കുന്നതിന് 2016 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുക, 12 വര്‍ഷം, 24 വര്‍ഷം, 36 വര്‍ഷം എന്നിങ്ങനെ സര്‍വ്വീസുള്ളവര്‍ക്ക് വെയിറ്റേജ് അനുവദിക്കുക, ജിഡിഎസ് ജീവനക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തിന് അലവന്‍സ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം നടത്തുന്നത്.
ഇതേ ആവശ്യം ഉന്നയിച്ച് ജിഡിഎസ് ജീവനക്കാര്‍ ഇതിനു മുമ്പും സമരം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: