ജിസാറ്റ്- 7 എ ഭ്രമണപഥത്തില്‍

Wednesday 19 December 2018 4:40 pm IST
വിക്ഷേപിച്ച് 19 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. ഇന്നലെ വൈകിട്ട് 4.10നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 35-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 എ ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മിച്ചതാണ് ഈ ഉപഗ്രഹം. കരസേനയ്ക്കും ഇത് ഉപകാരപ്പെടും.

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ഏറ്റവും പുതിയ സൈനിക ഉപഗ്രഹം ജിസാറ്റ്- 7 എയുടെ വിക്ഷേപണം വിജയം. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്ന് ജിഎസ്എല്‍വി-എഫ് 11 റോക്കറ്റില്‍ കുതിച്ചുയര്‍ന്ന ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിലെത്തി. 2,000 കിലോഗ്രാം ഭാരമുള്ളതാണ് ഉപഗ്രഹം.

വിക്ഷേപിച്ച് 19 മിനിറ്റിനുള്ളില്‍ ഉപഗ്രഹം ഭ്രമണപഥത്തിലെത്തിയെന്ന് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിച്ചു. വൈകിട്ട് 4.10നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 35-ാമത് വാര്‍ത്താവിനിമയ ഉപഗ്രഹമായ ജിസാറ്റ് 7 എ ഇന്ത്യന്‍ വ്യോമസേനയ്ക്കായി നിര്‍മിച്ചതാണ് ഈ ഉപഗ്രഹം. കരസേനയ്ക്കും ഇത് ഉപകാരപ്പെടും.  

ഇന്ത്യന്‍ സേനയുടെ വാര്‍ത്താവിനിമയ ഉപാധികള്‍ മെച്ചപ്പടുത്താനും റഡാര്‍ സ്റ്റേഷനുകള്‍, വ്യോമ ആസ്ഥാനങ്ങള്‍, വിമാനങ്ങള്‍ എന്നിവയെ പരസ്പരം ബന്ധിപ്പിക്കുന്നതിനും ഉപഗ്രഹം സഹായിക്കും. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ യുദ്ധസാദ്ധ്യതകള്‍ മെച്ചപ്പെടുത്തുന്നതിലും ഇത് നിര്‍ണായക പങ്കുവഹിക്കും. 

എട്ട് വര്‍ഷമാണ് ഉപഗ്രഹത്തിന്റെ പ്രവര്‍ത്തന കാലാവധി. റേഡിയോ സിഗ്നലുകളെ കൂടുതല്‍ പരിധിയിലെത്തിക്കാന്‍ ശേഷിയുള്ള ജോര്‍ജിയന്‍ റിഫ്‌ളക്ടര്‍ ആന്റിനയാണ് ഇതില്‍ ഉപയോഗിച്ചിട്ടുള്ളത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.