കൊല്‍ക്കത്ത : ബംഗാള്‍ കൂച്ച് ബെഹാറിലെ സ്കൂളിനു നേരെയുണ്ടായ വെടിവെപ്പില്‍ രണ്ട് അധ്യാപകര്‍ക്ക് പരിക്ക്. ക്ലാസ്സുകള്‍ നടന്നുകൊണ്ടിരിക്കേ അജ്ഞാത സംഘം ബൈക്കിലെത്തി ഇവര്‍ക്കുനേരെ വെടിയുതിര്‍ക്കുകയായിരുന്നു.
അതേസമയം തൃണമൂല്‍ കോണ്‍ഗ്രസ് അനുഭാവികളായ അധ്യാപകരെ ലക്ഷ്യമിട്ടാണ് വെടിവെച്ചതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: