ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനം നിലച്ചു: ശ്രീകണ്ഠാപുരം സെന്‍ട്രല്‍ ജംഗ്ഷനില്‍ അപകടഭീഷണി

Wednesday 19 December 2018 10:01 pm IST

 

ശ്രീകണ്ഠാപുരം: ട്രാഫിക് സിഗ്നലിന്റെ പ്രവര്‍ത്തനം നിലച്ചത് സെന്‍ട്രല്‍ ജഗ്ഷനില്‍ അപകടഭീഷണിയുയര്‍ത്തുന്നു. തളിപ്പറമ്പ്, ഇരിട്ടി, പയ്യാവൂര്‍ ഭാഗങ്ങളിലേക്കുള്ള നൂറു കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന റോഡില്‍ സ്ഥാപിച്ച ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തനരഹിതമായിട്ട് രണ്ട് ദിവസമായി. കെ.സി.ജോസഫ് എംഎല്‍എയുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും അനുവദിച്ച 12 ലക്ഷം രൂപ ചെലവഴിച്ചാണ് ട്രാഫിക് സിഗ്നല്‍ സ്ഥാപിച്ചത്. കെല്‍ട്രോണിനായിരുന്നു നിര്‍മ്മാണച്ചുമതല. സ്ഥാപിച്ച് ആഴ്ചകള്‍ക്കുള്ളില്‍ത്തന്നെ സിഗ്നല്‍ സംവിധാനം തകരാറിലായെങ്കിലും ഏറെനാളത്തെ മുറവിളിക്ക് ശേഷം അറ്റകുറ്റപ്പണി നടത്തുകയായിരുന്നു. അടിയന്തിരമായും ട്രാഫിക് സിഗ്നല്‍ പ്രവര്‍ത്തിപ്പിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.