നിര്‍ദ്ദിഷ്ട കൂത്തുപറമ്പ് സബ് ജയില്‍: ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തി

Wednesday 19 December 2018 10:02 pm IST

 

കൂത്തുപറമ്പ്: കൂത്തുപറമ്പില്‍ സബ് ജയില്‍ നിര്‍മ്മിക്കുന്നതുമായി ബന്ധപ്പെട്ട് ഉന്നത ഉദ്യോഗസ്ഥസംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കൂത്തുപറമ്പ് ബസ് സ്റ്റാന്റിന് സമീപമുള്ള പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടത്തിലാണ് സബ് ജയില്‍ സ്ഥാപിക്കുന്നത്. ഇതിനായി മൂന്ന് കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഇതിനായുള്ള സാങ്കേതിക അനുമതി ലഭ്യമാക്കുന്നതിനുള്ള നടപടിയുടെ ഭാഗമായാണ് ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയത്.

2020 ഓടെ സബ് ജയില്‍ കെട്ടിടം ഉദ്ഘാടനം ചെയ്യാന്‍ പറ്റുന്ന തരത്തിലാണ് ഇപ്പോള്‍ നടപടികള്‍ മുന്നോട്ട് പോകുന്നത്. നിലവിലുള്ള പഴയ പോലീസ് സ്റ്റേഷന്‍ കെട്ടിടം അതേപടി നിലനിര്‍ത്തിയാകും സബ് ജയിലിന് സൗകര്യമൊരുക്കുക. 50 തടവുകാരെ പാര്‍പ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുണ്ടാകുക. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് ടി.ബാബുരാജ്, സ്‌പെഷ്യല്‍ ഓഫീസര്‍ കെ.വിനോദന്‍, പി.ടി.സന്തോഷ്, എക്‌സിക്യട്ടീവ് എഞ്ചിനിയര്‍ ഷാജി തയ്യില്‍ എന്നിവരുള്‍പ്പെടുന്ന സംഘമാണ് സ്ഥലം സന്ദര്‍ശിച്ചത്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.