വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ച കേസില്‍ യുവതി അറസ്റ്റില്‍

Wednesday 19 December 2018 10:02 pm IST

 

കൂത്തുപറമ്പ്: വാക്ക് തര്‍ക്കത്തെത്തുടര്‍ന്ന് വീട്ടമ്മ കുഴഞ്ഞ് വീണ് മരിക്കാനിടയായ സംഭവത്തില്‍ അയല്‍വാസിയായ യുവതി അറസ്റ്റില്‍. വേങ്ങാട് സഫിയ മന്‍സിലില്‍ സഫിയ(52) മരണപ്പെട്ട കേസില്‍ അയല്‍വാസി എ.കെ.റാണിയെ(30)യാണ് കൂത്തുപറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം നവംബര്‍ 18 നായിരുന്നു കേസിനാസ്പദമായ സംഭവം. വാക്ക് തര്‍ക്കത്തിന് ശേഷം രക്തസമ്മര്‍ദ്ദം കൂടിയതിനാല്‍ സഫിയ കുഴഞ്ഞുവീഴുകയും തുടര്‍ന്ന് അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരണപ്പെടുകയുമായിരുന്നു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. കൂത്തുപറമ്പ് പോലീസ് റാണിയെ രണ്ടാഴ്ചത്തേക്ക് റിമാന്റ് ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.