മ്യുറല്‍ സാരികളുടെ പ്രദര്‍ശനം 21 മുതല്‍

Wednesday 19 December 2018 10:03 pm IST

 

കണ്ണൂര്‍: പട്ടികജാതി വിഭാഗത്തില്‍പെട്ട യുവതി യുവാക്കളുടെ കൂട്ടായ്മയായ നിറകൂട്ടിന്റെ മ്യുറല്‍ സാരികളുടെ പ്രദര്‍ശനം 21, 22 തീയതികളില്‍ ജില്ലാ ലൈബ്രറി ഹാളില്‍ നടക്കും. പട്ടിക ജാതി വികസന വകുപ്പിന്റെ സഹായത്തോടെ മ്യുറല്‍ ഡിസൈന്‍ സാരി പെയിന്റിംഗ് പരിശീലനം കഴിഞ്ഞവരുടെ സാരികളുടെ പ്രദര്‍ശനമാണ് സംഘടിപ്പിക്കുന്നത്. രാവിലെ 10 മണിമുതല്‍ വൈകുന്നേരം ആറ് മണി വരെയാണ് പ്രദര്‍ശനം. ചിത്രകലയ്ക്കുള്ള ഭാരതീയ ദളിത് കലാ സാഹിത്യ അക്കാദമി, ബാബാസാഹേബ് ഡോ.അംബേദ്കര്‍ നാഷണല്‍ ഫെല്ലോഷിപ്പ് അവാര്‍ഡ് ജേതാവ് സന്തോഷ് ചൂണ്ടി  ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ പട്ടികജാതിവികസന ഡയറക്ടര്‍ അലി അസ്‌കര്‍ പാഷ മുഖ്യാതിഥിയാകും. റനീഷ് കല്ലന്‍, വി.സി.എന്‍.ബാബു, ശ്രീജിത്ത് ശ്രീധരന്‍, പി.പ്രിന്‍സി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.