ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍ 23 ന്

Wednesday 19 December 2018 10:03 pm IST

 

കണ്ണൂര്‍: ചേംബര്‍ ഓഫ് പേരാവൂരും വൈസ്‌മെന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യ റീജിയണും ജിമ്മി ജോര്‍ജ് ഫൗണ്ടേഷന്റെയും പേരാവൂര്‍ യുത്ത് ചേംബറിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന വോഡഫോണ്‍ ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍ 23ന് നടക്കും. മാരത്തണിന്റെ ഇവന്റ് അംബാസിഡര്‍ അഞ്ജു ബോബി ജോര്‍ജും ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണും  രാവിലെ 6 മണിക്ക് ഫഌഗ് ഓഫ് ചെയ്യും. മാരത്തണില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്കുള്ള ബിബ് വിതരണം വെള്ളി, ശനി ദിവസങ്ങളില്‍ പേരാവൂര്‍ പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ നരിതൂക്കില്‍ ബില്‍ഡിംങ്ങില്‍ നടക്കും.

സമ്മാന വിതരണം രാവിലെ 9 മണിക്ക് ജില്ലാ കളക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്യും. എംപിമാരായ വി.മുരളീധരന്‍, പി.കെ.ശ്രീമതി, സണ്ണി ജോസഫ് എംഎല്‍എ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും. ഈ വര്‍ഷത്തെ ജിമ്മി ജോര്‍ജ് അവാര്‍ഡ് ജേതാവ് ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സണുള്ള അവാര്‍ഡ് വിതരണവും തദവസരത്തില്‍ നടക്കും. പേരാവൂര്‍ ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച് മുരിങ്ങോടി പെരുമ്പുന്ന മലയോര ഹൈവേ വഴി മണത്തണ, തൊണ്ടിയില്‍ ടൗണ്‍ വഴി പേരാവുരില്‍ സമാപിക്കും. ഇതോടനുബന്ധിച്ച് നടത്തപ്പെടുന്ന ഫാമിലി ഫണ്‍ റണ്‍ പേരാവുരില്‍ നിന്നാരംഭിച്ച് തൊണ്ടിയില്‍ ടൗണ്‍ ചുറ്റി പേരാവുരില്‍ സമാപിക്കും. നിരവധി സെലിബ്രിറ്റികളും ജനപ്രതിനിധികളും ഫാമിലി റണ്ണില്‍ പങ്കാളികളാവും. പങ്കാളിത്തം കൊണ്ട് കേരളത്തില്‍ രണ്ടാം സ്ഥാനവും െ്രെപസ് മണിയില്‍ ഒന്നാം സ്ഥാനവുമാണ് പോരാവൂര്‍ മാരത്തോണിന്. വാര്‍ത്താസമ്മേളനത്തില്‍ റെയിസ് ഡയറക്ടര്‍ കെ. എം. മൈക്കിള്‍, ഇവന്റ് ഡയറക്ടര്‍മാരായ ഷിനോജ് നരിതുക്കില്‍, പ്രദീപന്‍ പുത്തലത്ത്, ഡെന്നി ജോസഫ്, അനുപ് നാരായണന്‍ വൈസ് മെന്‍ രമേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.