കൊച്ചി : വനിതാ മതിലിന്റെ പ്രചാരണത്തിന് സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് പണം ചെലവഴിക്കുന്നുണ്ടോയെന്ന് ഇന്നറിയിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനു നിര്‍ദേശം നല്കി. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഇതു സംബന്ധിച്ച ഉത്തരവ് നല്‍കിയത്.
പ്രളയ ദുരിതാശ്വാസ സഹായങ്ങളെക്കുറിച്ചുള്ള അറിയിപ്പുകള് പൊതജനങ്ങളിലെത്താന് മാധ്യമങ്ങളില്‍ പരസ്യം നല്കാന് നിര്‍ദേശിച്ചപ്പോള്‍ സാമ്പത്തിക പ്രതിസന്ധിയാല്‍ ബുദ്ധിമുട്ടുണ്ടെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. തുടര്‍ന്ന് ഏതെങ്കിലും ഒരു പ്രമുഖ പത്രത്തില്‍ പരസ്യം നല്കാന് നിര്‍ദേശിച്ചു. രണ്ടാഴ്ച സമയവും നല്കി. പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് പരസ്യം നല്കാന് ഫണ്ടില്ലെങ്കിലും വനിതാ മതിലിന് പരസ്യം നല്കാന് പണം ചെലവഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ഹൈക്കോടതിയില്‍ ഉപഹര്‍ജി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: