ഓഖി ദുരന്തം: 144 കോടി നഷ്ടപ്പെടുത്തിയത് ഇടതു സര്‍ക്കാരിന്റെ കെടുകാര്യസ്ഥത

Wednesday 19 December 2018 10:49 pm IST

 

ഇരിട്ടി: ഓഖി ദുരന്തത്തിന് കേന്ദ്രം അനുവദിച്ച 144 കോടി രൂപ നഷ്ടപ്പെടുത്തിയത് ഇടതുപക്ഷ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണ് വെളിവാക്കുന്നതെന്ന് കേരളാ കോണ്‍ഗ്രസ്(എം) സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ടി.ജോസ് ആരോപിച്ചു. പാര്‍ട്ടി പേരാവൂര്‍ നിയോജക മണ്ഡലം കമ്മറ്റി നേതൃസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാട്ടില്‍ വിഭാഗീയതയും വര്‍ഗ്ഗീയതയും സൃഷ്ടിച്ചുകൊണ്ട് സര്‍ക്കാര്‍ നടത്തുന്ന വനിതാമതില്‍ ഭരണവൈകല്യം മറച്ചുവെക്കാനുള്ള അടവു നയം മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

ജനുവരി 24 മുതല്‍ കര്‍ഷകരക്ഷാ മതേതതര ഭാരതം പുതിയ കേരളം എന്ന മുദ്രാവാക്യമുയര്‍ത്തി പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി നയിക്കുന്ന യാത്രയ്ക്ക് ജനുവരി 25 ന് വൈകിട്ട് 4 ന് ഇരിട്ടിയില്‍ സ്വീകരണം നല്‍കാന്‍ യോഗം തീരുമാനിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് ബെന്നിച്ചന്‍ മഠത്തിനകം അധ്യക്ഷത വഹിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.