തിരുവനന്തപുരം: എന്‍ജിഒ സംഘിന്റെ നേതൃത്വത്തില്‍ നവോത്ഥാനം മാനവ ഐക്യത്തിലൂടെ”എന്ന മുദ്രാവാക്യമുയര്‍ത്തി വിശ്വാസ സംരക്ഷണ പ്രതിജ്ഞ നടത്തുന്നു. 28ന് വൈകിട്ട് നാലിന് ജില്ലാകേന്ദ്രങ്ങളിലാണ് പരിപാടി.
ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കാന്‍ കഴിയാത്തതിനാല്‍ ജാതിയുടെ പേരില്‍ തമ്മിലടിപ്പിക്കാനും ജനങ്ങളുടെ മനസ്സില്‍ സ്പര്‍ധയുണ്ടാക്കി മുതലെടുപ്പ് നടത്താനുമുള്ള അസൂത്രിതമായ ശ്രമമാണ് വനിതാമതിലിന്റെ പേരില്‍ സിപിഎം നടത്തുന്നത്. ഇത് തിരിച്ചറിഞ്ഞ് ജീവനക്കാര്‍ വനിതാമതിലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കേരള എന്‍ജിഒ സംഘ് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: