കെഎസ്ടിപി അധീന ഭൂമിയിലെ കയ്യേറ്റം: നടപടിയുമായി മുന്‍സിപ്പല്‍ അധികൃതര്‍

Wednesday 19 December 2018 10:51 pm IST

 

ഇരിട്ടി: തലശ്ശേരി  വളവുപാറ കെഎസ്ടിപി റോഡ് നിര്‍മ്മാണത്തിന്റെ ഭാഗമായ ഭൂമിയില്‍ സ്വകാര്യവ്യക്തിയുടെ കയ്യേറ്റം. ചെങ്കല്‍ തറകെട്ടി മണ്ണുനിറച്ച് ഇരുമ്പു വേലികളും മറ്റും സ്ഥാപിച്ചു തുടങ്ങിയ സ്ഥലത്തെ നിര്‍മ്മിതികള്‍ നിര്‍ത്തിവെക്കാനും പൊളിച്ചു നീക്കാനും ഇരിട്ടി മുന്‍സിപ്പല്‍ അധികൃതര്‍ നിര്‍ദ്ദേശം നല്‍കി. 

  ഇരിട്ടി-പുന്നാട് റോഡില്‍ കീഴൂര്‍ കുന്നിലാണ് പുതിയ റോഡ് നിമ്മാണത്തെ തുടര്‍ന്ന് ഒഴിച്ചിട്ട ഭാഗത്തെ കെഎസ്ടിപി യുടെ അധീനതയിലുള്ള ഭൂമി തന്റേതാക്കി പുതിയ നിര്‍മ്മിതികള്‍ നടത്തിയത്. ഭൂമി തന്റേതാണെന്നും  കെഎസ്ടിപി ക്ക് ഓവുചാല്‍ വരെ മാത്രമേ ഭൂമിയുള്ളൂ എന്നും ഇവിടെ പൂന്തോട്ടം നിര്‍മ്മിക്കുകയാണ് ലക്ഷ്യമെന്നുമാണ്  കയ്യേറിയ വ്യക്തി കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നത്. എന്നാല്‍ റോഡിലെ വളവുകളും തിരിവുകളും മറ്റും നിവര്‍ത്തുന്നതിനിടെ പഴയ റോഡിന്റെ ഭാഗമായി ഏക്കര്‍ കണക്കിന് ഭൂമി റോഡിന്റെ ഇരു വശങ്ങളിലുമായി കിടപ്പുണ്ട്. ഇത്തരം സ്ഥലങ്ങളില്‍ കയ്യേറ്റങ്ങള്‍ നടക്കാന്‍ സാദ്ധ്യത ഏറെയാണെന്ന് ചൂണ്ടികാണിക്കപ്പെടുന്നു. കയ്യേറിയ സ്ഥലത്തെ നിര്‍മ്മാണം പൊളിച്ചുനീക്കി പൂര്‍വ സ്ഥിതിയിലാക്കാനുള്ള നോട്ടീസ് നല്‍കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.