ചണ്ഡീഗഡ്: ഹരിയാനയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ അഞ്ച് കോര്‍പ്പറേഷനുകളിലും വിജയം നേടി ബിജെപി. അഞ്ചിടത്തും മികച്ച വിജയം നേടിയ ബിജെപി സ്ഥാനാര്‍ഥികള്‍ മേയര്‍മാരായി.
യമുനാനഗറില്‍ 40,000 വോട്ടുകള്‍ക്ക് മദന്‍ സിങ്ങ് വിജയിച്ചപ്പോള്‍ പാനിപ്പത്തില്‍ 74,900 വോട്ടുകള്‍ക്ക് അവ്നീത് വിജയിച്ചു. കര്‍ണാലില്‍ രേണു ബാലയും ഹിസ്സാറില്‍ ഗൗതം സര്‍ദാനയും രോഹ്തഗില്‍ മന്മോഹനും മേയര്‍മാരായി തെരഞ്ഞെടുക്കപ്പെട്ടു.
ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പില്‍ 63 ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു. തെരഞ്ഞെടുപ്പ് വിജയം ബിജെപി സര്‍ക്കാരിന്റെ നയങ്ങളുടെയും പാര്‍ട്ടിയുടെ കഠിനാധ്വാനത്തിന്റെയും ഫലമാണെന്ന് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: