പ്രധാനമന്ത്രി ജനുവരിയില്‍ കേരളത്തിലെത്തും

Thursday 20 December 2018 3:02 am IST
അമിത് ഷായാണ് ആദ്യമെത്തുന്നത്. ഡിസംബര്‍ 31ന് പാലക്കാട്ട് നടക്കുന്ന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ജനുവരി ആറിനാണ് നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനം. പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും.

തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും കേരളത്തിലേക്ക്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തയാറെടുപ്പുകള്‍ക്കു തുടക്കം കുറിച്ചു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കുന്നതിന്റെ ഭാഗമാണിത്. 

അമിത് ഷായാണ് ആദ്യമെത്തുന്നത്. ഡിസംബര്‍ 31ന് പാലക്കാട്ട് നടക്കുന്ന യോഗത്തില്‍ അമിത് ഷാ പങ്കെടുക്കും. ജനുവരി ആറിനാണ് നരേന്ദ്ര മോദിയുടെ ആദ്യ സന്ദര്‍ശനം. പത്തനംതിട്ടയില്‍ സംഘടിപ്പിക്കുന്ന റാലിയില്‍ പ്രധാനമന്ത്രി പങ്കെടുക്കും. 

ജനുവരി 27ന് തൃശൂരില്‍ നടക്കുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരത്തും നരേന്ദ്ര മോദി എത്തുമെങ്കിലും തീയതി നിശ്ചയിച്ചിട്ടില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.