കോഴിക്കോട്: ആദര്‍ശനിഷ്ഠനും സക്രിയനുമായ ഒരു മാതൃകാ സ്വയംസേവകനും കാര്യകര്ത്താവുമാണ് ആര്‍എസ്എസ് പാലക്കാട് ജില്ലാ സംഘചാലക് ആയ എന്‍. മോഹന്‍കുമാറിന്റെ ദേഹവിയോഗത്തിലൂടെ നഷ്ടമായതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍.
സംഘപ്രസ്ഥാനങ്ങളുടെ സുഗമമായ മുന്നേറ്റത്തിന് സംഘടന നിശ്ചയിക്കുന്ന ഏതു ചുമതലകളും സന്തോഷപൂര്‍വം ഏറ്റെടുക്കുകയും ത്യാഗസന്നദ്ധതയോടെ അത് പൂര്‍ത്തീകരിക്കുകയും ചെയ്യുന്ന അനന്യമായ സംഘടനാ കുശലതയും അനുപമമായ സംഘടനാ വിധേയത്വവും അദ്ദേഹത്തിന്റെ സവിശേഷതയായിരുന്നു. സുതാര്യവും സുനിശ്ചിതവുമായ സംഘകാഴ്ചപ്പാട് അദ്ദേഹത്തെ എല്ലാവരുടേയും സ്നേഹത്തിനും ആദരവിനും പാത്രീഭൂതനാക്കി. സംഘത്തിന്റെ വിവിധ ചുമതലകള്‍ക്കൊപ്പം വിവിധ ക്ഷേത്രങ്ങളുടെയും ചുമതലകള്‍ വിട്ടുവീഴ്ചയില്ലാതെ നിര്‍വഹിക്കാനുള്ള അദ്ദേഹത്തിന്റെ കാര്യക്ഷമത ഏറെ ശ്രദ്ധേയമായിരുന്നു. അദ്ദേഹത്തിന്റെ അകാല വേര്‍പാട് അഗാധമായ ദുഃഖമുണ്ടാക്കുന്നു. വേര്‍പാടില്‍ ദുഃഖിക്കുന്ന കുടുംബാംഗങ്ങള്‍ക്ക് വേദനസഹിച്ച് മുന്നോട്ടു പോകാന്‍ ജഗദീശ്വരന് കരുത്തു നല്‍കട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നുവെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: