അമേരിക്കയില്‍ അയ്യപ്പഭക്തര്‍ ജ്യോതി തെളിയിക്കുന്നു

Thursday 20 December 2018 10:22 am IST

സേവ് ശബരിമല യുഎസ്എയുടെ നേതൃത്വത്തില്‍ ആയിരക്കണക്കിന് അയ്യപ്പഭക്തര്‍ അമേരിക്കയില്‍ ഉടനീളം ഡിസംബര്‍ 26 നു അയ്യപ്പ ജ്യോതി തെളിയിക്കും. 

ശബരിമലയിലെ ആചാര അനുഷ്ടാനങ്ങള്‍ നിലനിര്‍ത്താനും ശാന്തിയും സമാധാനവും നിറഞ്ഞ ഒരു തീര്‍ഥാടന കാലം ഉറപ്പാക്കാനുമാണ് എല്ലാ അയ്യപ്പ ഭക്തരും ആഗ്രഹിക്കുന്നത്. അതിനു വേണ്ടിയാണ് അമേരിക്കയിലെ ഹിന്ദു മലയാളികള്‍ ദീപം തെളിച്ചു പ്രാര്‍ഥിക്കുന്നതെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി.

ഡിസംബര്‍ 26 ന്  വീടുകളിലോ, ആരാധനാലയങ്ങളിലോ, പൊതുസ്ഥലത്തോ വച്ച് ജ്യോതി തെളിയിക്കാം. അവയുടെ ചിത്രങ്ങളും വിഡിയോയും karmasamitisabarimala@gmail.com എന്ന ഇമെയിലില്‍ അയയ്ക്കണമെന്നും ഫേസ്ബുക്, ട്വിറ്റര്‍ എന്നിവയില്‍ അതെല്ലാം പ്രസിദ്ധീകരിക്കുന്നതാണെന്നും അധികൃതര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.