കൊച്ചി : തൃശ്ശൂര്‍ പൂരത്തിന്റെ പശ്ചാത്തലത്തില്‍ ഓസ്കര് ജേതാവ് റസൂല്‍പൂക്കുട്ടി നായകനായ ചിത്രം 91ാമത് ഓസ്കര് പട്ടികയില്‍ ഇടം നേടി. ‘ദി സൗണ്ട് സ്റ്റോറി’ എന്ന ചിത്രമാണ് ഒാസ്കര്‍ ലിസ്റ്റില്‍ ഇടംപിടിച്ചത്. അവസാന വട്ട ജനുവരി 22നാണ് ഓസ്കര് നാമ നിര്ദ്ദേശപട്ടിക പുറത്തുവിടുന്നത്.
സ്റ്റോണ്‍ മള്‍ട്ടീമീഡിയയുടെ ബാനറില്‍ രാജീവ് പനയ്ക്കല്‍ നിര്‍മിച്ച ചിത്രത്തിന്റെ രചനയും സവിധാനവും നിര്‍വ്വഹിച്ചത് പ്രസാദ് പ്രഭാകറാണ്. ഒരു ശബ്ദ ലേഖകന്റെ ജീവിതമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
തൃശ്ശൂര്‍പൂരം തത്സമയം റെക്കോര്‍ഡ് ചെയ്താണ് ചിത്രം ഒരുക്കിയിരിക്കുന്നത്. മലയാളം, തമിഴ്. ഇംഗ്ലീഷ് എന്നീഭാഷകളില്‍ ഈ ചിത്രം പുറത്തിറങ്ങും. രാഹുല്‍ രാജും, ശരത്തുമാണ് ഈ ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: