കോതമംഗലം : കോതമംഗലം ചെറിയ പള്ളിയില്‍ ഓര്‍ത്തഡോക്സ് വൈദികന് റബാന് തോമസ് പോള്‍ എത്തിയതിനെ തുടര്‍ന്ന് സംഘര്‍ഷം. യാക്കോബായ, ഓര്‍ത്ത്ഡോക്സ് വിഭാഗങ്ങള്‍ തമ്മില്‍ അധികാരത്തര്‍ക്കം നിലനില്‍ക്കുന്ന ഈ പള്ളിയില്‍ ആരാധന നടത്താന്‍ ഹൈക്കോടതി ഓര്‍ത്ത്ഡോക്സ് വിഭാഗത്തിന് അനുവാദം നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് വൈദികന് റബാന് തോമസ് എത്തിയത്.
പോലീസിന്റെ സംരക്ഷണയില്‍ എത്തിയ വൈദികന് പള്ളിയില്‍ പ്രവേശിക്കുന്നതിനെതിരെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി പരിസരത്ത് തമ്പടിച്ചിരിക്കുകയാണ്. കോതമംഗലം ചെറിയ പള്ളിയില്‍ ആരാധന നടത്തുന്നത് സംബന്ധിച്ച് ഓര്‍ത്ത്ഡോക്സ് സഭയ്ക്ക് അനുകൂലമായുള്ള മുന്‍സിഫ് കോടതി വിധി നടപ്പിലാക്കാത്തതിനെതിരെ കഴിഞ്ഞദിവസം ഹൈക്കോടതി പോലീസിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ഓര്‍ത്ത്ഡോക്സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കുന്നത് പ്രശ്നങ്ങള്‍ക്കിടയാക്കും, അതുകൊണ്ട് ആരാധനയ്ക്കായി അവിടെ എത്താന്‍ മുതിരരുതെന്നാണ് പോലീസ് നിര്‍ദ്ദേശം നല്‍കിയത്. പോലീസിന്റെ ഈ നടപടിയെ രൂക്ഷമായി ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് പള്ളിക്കുളളില്‍ പ്രവേശിക്കാന്‍ വൈദികന് സംരക്ഷണം നല്കാന് പോലീസ് തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: