ന്യൂദല്‍ഹി: കഴിഞ്ഞദിവസം തൂക്കിലേറ്റിയ മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന് സര്‍ക്കാര്‍ ഒരു ഹീറോയുടെ പരിവേഷം നല്കിയെന്നു യോഗാഗുരു ബാബ രാംദേവ്. ഭഗത് സിങ്ങിനെ തൂക്കിലേറ്റിയ പോലെ രഹസ്യമായാണ് കസബിനെ തൂക്കിലേറ്റിയതെന്ന് രാംദേവ് പറഞ്ഞു.
ജനങ്ങളുടെ വിശ്വാസം നേടാന്‍ വേണ്ടിയാണു സര്‍ക്കാര്‍ നടപടി സ്വീകരിച്ചതെന്നും അദ്ദേഹം ആരോപിച്ചു. കസബിനെ പൊതുജനമധ്യത്തിലായിരുന്നു തൂക്കിലേറ്റേണ്ടതെന്നും ബാബ രാംദേവ് പറഞ്ഞു. അതേസമയം രാംദേവിന്റെ പ്രസ്താവന വിവാദമായി.
രണ്ടു വ്യക്തികളെ താരതമ്യം ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ബി.ജെ.പി നേതാവ് മുക്താര്‍ അബ്ബാസ് നഖ്വി പറഞ്ഞു. രാംദേവിന്റെ താരതമ്യം ഉചിതമാണെന്ന് തോന്നുന്നില്ലെന്നും ഒഴിവാക്കേണ്ടതായിരുന്നുവെന്നും നഖ്വി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: