അഖില കേരള യാദവസഭ സംസ്ഥാന സമ്മേളനം 23ന് കാസര്‍കോട്

Thursday 20 December 2018 1:01 pm IST
രാവിലെ 9.30ന് സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. 10.30ന് നടക്കുന്ന സമ്മേളനം യാദവസഭ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ട് ഡോ.സ്വപ്നന്‍ കുമാര്‍ ഘോഷ് ഉദ്ഘാടനം ചെയ്യും.

കാസര്‍കോട്: അഖില കേരള യാദവസഭ 38-ാം മത് സംസ്ഥാന സമ്മേളനം 23 ന് കാസര്‍കോട് അണങ്കൂര്‍ ശ്രീ ശാരദാംബ കല്യാണ മണ്ഡപത്തില്‍ നടക്കും. രാവിലെ 9.30ന് സമ്മേളനത്തിന് മുന്നോടിയായി കാസര്‍കോട് പുതിയ ബസ്റ്റാന്റ് പരിസരത്ത് നിന്ന് ഘോഷയാത്ര ആരംഭിക്കും. 10.30ന് നടക്കുന്ന സമ്മേളനം യാദവസഭ അഖിലേന്ത്യാ വര്‍ക്കിംഗ് പ്രസിഡണ്ട് ഡോ.സ്വപ്നന്‍ കുമാര്‍ ഘോഷ് ഉദ്ഘാടനം ചെയ്യും.

സ്വാഗത സംഗം ചെയര്‍മാന്‍ ഗംഗാധരന്‍ നെല്ലിത്തല അദ്ധ്യക്ഷത വഹിക്കും. മുഖ്യാതിഥികളായി രാജ്യസഭാംഗം വി.മുരളീധരന്‍, എംഎല്‍എമാരായ എന്‍.എ.നെല്ലിക്കുന്ന്, കെ.കുഞ്ഞിരാമന്‍, മുന്‍ എംഎല്‍എ കെ.പി.കുഞ്ഞിക്കണ്ണന്‍ എന്നിവര്‍ പങ്കെടുക്കും. ഉച്ചയ്ക്ക് 12 മണിക്ക് നവോത്ഥാനം-സാമൂഹ്യ നിതി സംവരണം എന്ന വിഷയത്തെ അധികരിച്ച് പിന്നോക്ക വിഭാഗ വികസന വകുപ്പ് മുന്‍ ഡയറക്ടര്‍ വി.ആര്‍.ജോഷി സംസാരിക്കും.

12.45 ന് രവിയാദവ് മുംബൈ നിര്‍മ്മിച്ച ചൈന യുദ്ധകാലത്ത് ആഹിര്‍ റെജിമെന്റ് നടത്തിയ യുദ്ധ പോരാട്ടത്തിന്റെ ദൃശ്യാവിഷ്‌കാരമായ രസങ്കള യുദ്ധ് എന്ന ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കും. ഉച്ചയ്ക്ക് 1.30 ന് പ്രതിനിധി രജിസ്ട്രേഷനും 2.30ന് പ്രതിനിധി സമ്മേളനവും ആരംഭിക്കും. സംസ്ഥാന പ്രസിഡണ്ട് ഇ.കെ.രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. സംസ്ഥആന ജനറല്‍ സെക്രട്ടറി അഡ്വ.രമേഷ് യാദവ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വൈകീട്ട് ആറ് മണിക്ക് സമുദായാംഗങ്ങളുടെയും കുട്ടികളുടെയും വിവിധ കലാപരിപാടികള്‍ ഉണ്ടായിരിക്കും. കാസര്‍കോട്, കണ്ണൂര്‍, പാലക്കാട് കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നായി അയ്യായിരത്തിലധികം സമുദായ അംഗങ്ങള്‍ സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

അഖില കേരള യാദവ സഭ സംസ്ഥാന പ്രസിഡണ്ട് ഇ.കെ.രവീന്ദ്രന്‍, ജനറല്‍ സെക്രട്ടറി അഡ്വ.രമേഷ് യാദവ്, സെക്രട്ടറി ബാബൂകുന്നത്ത്, സ്വാഗത സംഘം ചെയര്‍മാന്‍ ഗംഗാധരന്‍ നെല്ലിത്തല, ജനറല്‍ കണ്‍വീനര്‍ ബി.ഉദയകുമാര്‍, ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ എം.നാരായണന്‍, സംസ്ഥാന എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.