ചെന്നൈ: തമിഴ് നടന് വിശാല്‍ അറസ്റ്റില്‍. തമിഴ്നാട് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സില്‍ ഓഫിസിന് മുന്നിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് വിശാലിനെ അറസ്റ്റ് ചെയ്തു. വിശാല്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൗണ്‍സിലിലെ ഒരു വിഭാഗം ആളുകള്‍ ഓഫിസ് പൂട്ടിയിട്ട് പ്രതിഷേധിച്ചിരുന്നു. ഇതുമറികടന്ന് വിശാല്‍ ഓഫിസിന് അകത്ത് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്.
വിശാലിന് തമിഴ് റോക്കേഴ്സുമായി ബന്ധമുണ്ടെന്നും അസോസിയേഷന്റെ പണം ദുരുപയോഗം ചെയ്യുന്നുവെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. മൂന്നുറോളം നിര്‍മാതാക്കള്‍ അടങ്ങുന്ന സംഘമാണ് പ്രതിഷേധം നടത്തിയത്. വിശാല്‍ ഒരുപാട് കുറ്റകൃത്യങ്ങളില്‍ പങ്കാളിയാണ്. കൗണ്‍സിലിന്റെ ചുമതല രാജിവയ്ക്കണം. അധ്യക്ഷ സ്ഥാനം ഏറ്റെടുത്ത അവസരത്തില്‍ നല്കിയ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ലെന്നും നിര്‍മാതാവ് എ.എല്‍.അഴകപ്പന്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: