കൊച്ചി : ആര്‍എസ്എസ് നേതാവ് വത്സന് തില്ലങ്കേരിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ നീക്കം. ഇതിനായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. ഹര്‍ജി ഇന്ന് പരിഗണിക്കും.
ശബരിമലയിലെത്തിയ 52കാരിയെ തടഞ്ഞെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യംഅനുവദിക്കുന്നതില് കോടതിക്ക് തെറ്റുപറ്റിയെന്ന് കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരുന്നതിന് തില്ലങ്കേരിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്നും സര്‍ക്കാര്‍ അറിയിച്ചു.
കേസില്‍ ജാമ്യം അനുവദിച്ച തലശ്ശേരി സെഷന്‍സ് കോടതി സാഹചര്യം മനസ്സിലാക്കാതെയാണ് ജാമ്യം നല്‍കിയതെന്നും സര്‍ക്കാര്‍ ഹര്‍ജിയില്‍ കുറ്റപ്പെടുത്തുന്നുണ്ട്.
കേസില്‍ പ്രതിചേര്‍ക്കപ്പെട്ട ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന് ജാമ്യത്തില്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ തില്ലങ്കേരിക്കെതിരെ നീക്കം ആരംഭിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: