ന്യൂദല്‍ഹി: പാക്കിസ്ഥാനെ ഇന്ത്യ ഒരു തരത്തിലും ഭയപ്പെടില്ലെന്നും ഭീഷമികള്ക്ക് മുന്നില്‍ മുട്ടുമടക്കില്ലെന്നും പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമന്.
ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കാന്‍ പാകിസ്ഥാന് ശ്രമിക്കുന്ന കാര്യം ഇന്ത്യയ്ക്ക് അറിയാം. ലോക്സഭയില്‍ നടന്ന ചോദ്യോത്തരവേളയിലാണ് പ്രതിരോധമന്ത്രി ഈ കാര്യം അറിയിച്ചത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കാവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ മോദി സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധരാണെന്നും മന്ത്രി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: