ന്യൂദല്‍ഹി: ഫെയ്സ്ബുക്ക് പോലുള്ള സമൂഹമാധ്യമങ്ങളിലൂടെ ആരും പ്രണയിക്കരുതെന്ന് ഹമീദ് നിഹാല്‍ അന്‍സാരി. ആറ് വര്‍ഷം പാക് തടവറയില്‍ ശിക്ഷ അനുഭവിച്ച ഹമീദ് വിദേശകാര്യ മന്ത്രി സുഷമാ സ്വരാജന്റെ ഇടപെടലിനെ തുടര്‍ന്ന് ബുധനാഴ്ചയാണ് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയത്.
സമൂഹമാധ്യമങ്ങളുടേയും ഇന്റര്‍നെറ്റിന്റെയും സ്വാതന്ത്ര്യം ആവോളം ആസ്വദിക്കുന്ന യുവതലമുറയ്ക്ക് ഹമീദിന്റെ കഥ ഒരുപാഠമാണ്. തന്റെ ജീവിതത്തില്‍ നിന്നുള്ള ദുരനുഭവങ്ങിളില് നിന്ന് മൂന്ന് പാഠങ്ങളാണ് യുവതലമുറയ്ക്കായി ഹമീദ് പങ്കുവയ്ക്കുന്നത്.
സമൂഹമാധ്യമങ്ങളിലൂടെ ആരും പ്രണയിക്കരുത്, മാതാപിതാക്കളോട് കള്ളം പറയരുത്, ഏതെങ്കിലുമൊരു രാജ്യത്തേയ്ക്ക് പോകുന്നതിനായി നിയമപരമല്ലാത്ത വഴികള്‍ സ്വീകരിക്കരുതെന്നും തന്റെ അനുഭവത്തിന്റെ വെളിച്ചത്തില്‍ ഹമീദ് വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: