ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കരുതെന്ന് ഫത്വ

Thursday 20 December 2018 5:51 pm IST

മുസാഫര്‍നഗര്‍: ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ചിരുന്ന് ആഹാരം കഴിക്കരുതെന്നും ഇത് ഇസ്ലാമിക വിരുദ്ധമാണെന്നും യുപി ദേവബന്ദിലെ ദാറുള്‍ ഉലൂം മദ്രസയുടെ ഫത്വ. ഏതെങ്കിലും പരിപാടിയിലോ ചടങ്ങളിലോ ഒന്നിച്ചുള്ള ആഹാരം വേണ്ട. നിന്ന് ആഹാരം കഴിക്കുന്നതും ശരിയത്ത് പ്രകാരം ഇസ്ലാമിക വിരുദ്ധമാണ്. ദാറൂള്‍ വക്താവ് പറഞ്ഞു. വിവാഹങ്ങളില്‍ അടക്കം ആണുങ്ങളും പെണ്ണുങ്ങളും ഒന്നിച്ച് ആഹാരം കഴിക്കുന്നത് പാപമാണെന്നും ഫത്വയില്‍ പറയുന്നു. 

ഇത്തരം പ്രവര്‍ത്തികള്‍ മുസ്ലിം സമുദായത്തെ നശിപ്പിക്കും. മുസ്ലീങ്ങള്‍ ഇത്തരം കാര്യങ്ങള്‍ ഒഴിവാക്കണം. അപരിചതരായ പുരുഷന്മാര്‍ പങ്കെടുക്കുന്ന ഇത്തരം പരിപാടികളില്‍ സ്ത്രീകള്‍ പങ്കെടുക്കുന്നതും ആഹാരം കഴിക്കുന്നതും സ്ത്രീകള്‍ക്ക് നല്ലതല്ല. ദേവബന്ദിലെ മൗലവി മുഫ്തി അതാര്‍ ക്വാസ്മി വിശദീകരിച്ചു. അതിനാല്‍ ഇത്തരം കാര്യങ്ങള്‍ക്ക് മതപരമായ വിലക്കുണ്ട്. ഇത് ഇസ്ലാമിക നിയമപ്രകാരം പാപമാണ്, അദ്ദേഹം പറയുന്നു. 

കൈയും കാലും ഷേവ് ചെയ്ത് രോമരഹിതമാക്കുന്നത് അനിസ്ലാമികമാണെന്ന് നേരത്തെ ഇവര്‍ ഫത്വ പുറപ്പെടുവിച്ചിരുന്നു. കക്ഷങ്ങളും മേല്‍മീശകളും പുക്കിളിനു താഴെയുള്ള ഭാഗങ്ങളും വടിക്കുന്നത് നല്ലതല്ല. വാക്‌സ് ചെയ്ത് രോമം നീക്കുന്നതും ശരിയല്ല. ഇത് അനിസ്ലാമികമാണ്. പഴയ ഫത്വയില്‍ പറയുന്നു. പുരുഷന്മാര്‍ സ്ത്രീകളുടെ കൈളില്‍ വളയിട്ടു നല്‍കുന്നത് ശരിയല്ലെന്നും നേരത്തെ ഇവര്‍  ഫത്വ പുറപ്പെടുവിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.