സിവില്‍ സര്‍വ്വീസ് പ്രായ പരിധി 27 ആയി കുറയ്ക്കാന്‍ ശുപാര്‍ശ

Thursday 20 December 2018 6:12 pm IST
ഘട്ടം ഘട്ടമായി 2022 ലെ പരീക്ഷ മുതല്‍ 27 പ്രായ പരിധിയാക്കി കൊണ്ടുവരണമെന്നാണ് നിര്‍ദേശം. മുഴുവന്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കും സംയോജിതമായി ഒരൊറ്റ പരീക്ഷയാക്കാനും ആയോഗ് ശുപാര്‍ശ ചെയ്യുന്നു.

ന്യൂദല്‍ഹി: സിവില്‍ സര്‍വീസില്‍ ചേരാനുള്ള പ്രായപരിധി 30ല്‍ നിന്ന് 27 ആയി കുറയ്ക്കാന്‍ നിതി ആയോഗിന്റെ ശുപാര്‍ശ. ഘട്ടം ഘട്ടമായി 2022 ലെ പരീക്ഷ മുതല്‍  27 പ്രായ പരിധിയാക്കി കൊണ്ടുവരണമെന്നാണ് നിര്‍ദേശം. മുഴുവന്‍ സിവില്‍ സര്‍വീസ് പരീക്ഷകള്‍ക്കും സംയോജിതമായി ഒരൊറ്റ പരീക്ഷയാക്കാനും ആയോഗ് ശുപാര്‍ശ ചെയ്യുന്നു.

മറ്റു ശുപാര്‍ശകള്‍

1. പുതുതായി നിയമനം ലഭിക്കുന്നവരുടെ കേന്ദ്ര പൂള്‍ രൂപീകരിക്കുക. ഓരോരുത്തരുടെയും കഴിവനുസരിച്ച് ഓരോ സര്‍വീസിലേക്ക് നിയമിക്കുക

2. നിയമനങ്ങള്‍ യുക്തിസഹമാക്കിസിവില്‍ സര്‍വീസുകളുടെ എണ്ണം കുറയ്ക്കുക. നിലവില്‍ കേന്ദ്ര, സംസ്ഥാനങ്ങളിലായി അറുപതിലേറെ സിവില്‍ സര്‍വീസുകളാണുള്ളത്.

3. സര്‍ക്കാരിന്റെ ഉന്നതതലങ്ങളില്‍ വിദഗ്ധരുടെ ലാറ്ററല്‍ പ്രവേശനം അനുവദിക്കണം.  ഇത് വിദ്ഗ്ധ സേവനം ലഭിക്കാന്‍ കേന്ദ്രത്തിന് സഹായമാകും.

നിലവില്‍ സിവില്‍ സര്‍വീസുകളില്‍ എത്തുന്നവരുടെ ശരാശരി പ്രായം 25.5 വയസാണ്. മാത്രമല്ല ഇന്ത്യയിലെ ജനസംഖ്യയില്‍ മൂന്നിലൊന്നും 35 ല്‍ താഴെ പ്രായമുള്ളവരാണ്. അതിനാല്‍ പ്രായപരിധി 27 വയസ് എന്നാക്കുന്നത് ഗുണം ചെയ്യുമെന്നും ശുപാര്‍ശയില്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.