സന്നിധാനം: ശബരിമല മണ്ഡലമകരവിളക്ക് ആഘോഷങ്ങളോടനുബന്ധിച്ച് ജന്മഭൂമി തയാറാക്കിയ പ്രത്യേക പതിപ്പ് ‘ശരണമന്ത്രം’ പ്രകാശനം ചെയ്തു. ശബരിമല തന്ത്രി കണ്ഠര് രാജീവര് ശബരിമല മേല്‍ശാന്തി വി.എന്‍. വാസുദേവന്‍ നമ്പൂതിരിക്ക് ആദ്യപ്രതി നല്കി.
ശബരിമല ഹെഡ് അക്കൗണ്ടന്റ് ആര്.ശങ്കരനാരായണന്, മറ്റ് ശാന്തിമാര്‍, ദേവസ്വം ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശബരിമലയിലെ ആചാരങ്ങളും വിശ്വാസങ്ങളും അടക്കം ക്ഷേത്രസംബന്ധമായി വിപുലമായ അറിവ് നല്കുന്ന നിരവധി ലേഖനങ്ങള്‍ അടങ്ങുന്നതാണ് ശരണമന്ത്രം. ശബരിമലയില്‍ ഭക്തര്‍ക്ക് നേരെയുള്ള പോലീസ് ഭീകരത വ്യക്തമാക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: