കണ്ണൂര്‍: ഇടതുപക്ഷ സഹയാത്രികയായ ദീപ നിശാന്തിന്റെ കവിതാ മോഷണത്തിന് പിന്നാലെ കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജിലെ എസ്എഫ്ഐ പ്രവര്‍ത്തകന്റെ കവിതാ മോഷണവും വിവാദത്തില്‍. 2014-15 വര്‍ഷം കൂത്തുപറമ്പ് നിര്‍മ്മലഗിരി കോളജില്‍ കെഎസ്യു യൂണിയന് ഇറക്കിയ ‘സ്മൈലി’ മാഗസിനിലെ കവിതയുടെ തനിപ്പകര്‍പ്പാണ് 2017-18 വര്‍ഷത്തെ എസ്എഫ്ഐ യൂണിയന്റെ നേതൃത്വത്തില്‍ പുറത്തിറക്കിയ ‘ടെര്‍മിനേറ്റ്’ എന്ന പേരിലുളള മാഗസിനില്‍ അച്ചടിച്ച് വന്നത്.
ജിതിന് ജോസഫ് എഡിറ്ററായ സ്മൈലിയില് ആഷ്ബിന്‍ എബ്രഹാം എഴുതിയ രക്തം എന്ന കവിതയാണ് ഇത്തവണ പി.എ. അഭിനവിന്റെ പേരില്‍ പ്രസിദ്ധീകരിച്ചത്. തലക്കെട്ടില്ലാതെയാണിത് പ്രസിദ്ധീകരിച്ചത്. സംഭവം വിവാദമായതോടെ മാഗസിന് പിന്‍വലിച്ച് ക്ഷമ പറയണമെന്ന ആവശ്യം ശക്തമായി. മാഗസിന് പിന്‍വലിക്കണമെന്ന് ആഷ്ബിനും ആവശ്യപ്പെട്ടു. എസ്എഫ്ഐയുടെ നേതൃത്വത്തില്‍ നടന്ന കവിതാ മോഷണ സംഭവം സമൂഹ മാധ്യമങ്ങളില്‍ സജീവ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: