വളന്തക്കാട് പദ്ധതി ; കേരളത്തിന് കേന്ദ്ര നിര്‍ദ്ദേശം

Friday 21 December 2018 11:14 am IST

മരട്: വളന്തകാട് ഇക്കോടൂറിസം പദ്ധതിക്ക് നടപടികള്‍ സ്വീകരിക്കാന്‍ കേരളത്തിന് കേന്ദ്ര നിര്‍ദേശം. വളന്തകാട് പഠനസമിതി  തയ്യാറാക്കിയ  റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേന്ദ്ര ടൂറിസം മന്ത്രാലയം കേരള ടൂറിസം വകുപ്പിന് നിര്‍ദ്ദേശം നല്‍കിയത്. പ്രൊഫ. തുറവൂര്‍ വിശ്വംഭരന്റെയും ഭാരതീയ ജനതാപാര്‍ട്ടിയുടെ മരട് ഏരിയ കമ്മിറ്റിയുടെയും നിര്‍ദ്ദേശാനുസരണം 2016 ഏപ്രിലില്‍ നിയോഗിച്ച വളന്തകാട് പഠനസമിതിയുടെ റിപ്പോര്‍ട്ടും മരട് നഗരത്തിലെ നാലായിരത്തിലേറെ ജനങ്ങള്‍ ഒപ്പിട്ട നിവേദനവും 2016 ല്‍ പ്രാധാനമന്ത്രിയ്ക്ക് സമര്‍പ്പിച്ചിരുന്നു. 

തോടുകളാലും നീര്‍ച്ചാലുകളാലും സമ്പന്നമായ വളന്തകാടിന്റെ ജൈവവൈവിധ്യത്തിന് യാതൊരു  ശോഷണവും സംഭവിക്കാത്ത വിധത്തില്‍ വളന്തകാടിന്റെ പ്രകൃതിസൗന്ദര്യം പ്രയോജനപ്പെടുത്തി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇക്കോടൂറിസം പദ്ധതി നടപ്പിലാക്കണമെന്നും  തോടുകള്‍ക്ക് മീതെ ചെറുപാലങ്ങള്‍, ഇന്റര്‍ലോക്ക് കട്ടകള്‍ വിരിച്ച് നടപ്പാത എന്നിവ നിര്‍മ്മിക്കണമെന്നും ആവശ്യപ്പെടുന്ന റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ ഇപ്പോഴത്തെ ഇടപെടല്‍. 

വളന്തകാട് ഇക്കോടൂറിസം പദ്ധതിക്ക് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര മന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിനും കേന്ദ്ര ടൂറിസം മന്ത്രാലയത്തിനും വളന്തകാട് പഠനസമിതി സംയോജകനും ബാലഗോകുലം കൊച്ചി മഹാനഗര്‍ കാര്യദര്‍ശിയുമായ കെ.ജി. ശ്രീകുമാര്‍ 2018 സെപ്റ്റംബര്‍ 28 ന്  സമര്‍പ്പിച്ച പഠന റിപ്പോര്‍ട്ടും നിവേദനവും പരിഗണിച്ചാണ് കേന്ദ്ര സര്‍ക്കാരിന്റെ ഇടപെടല്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.