കൊച്ചി: കെഎസ്ആര്‍ടിസിയില്‍ ഒഴിവുള്ള കണ്ടക്ടര്‍ തസ്തികയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമനം നടത്താമെന്ന് ഹൈക്കോടതി. പിഎസ്സി വഴിയല്ലാതെയുള്ള നിയമനങ്ങള്‍ ഭരണഘടനാ വിരുദ്ധമെന്നും ഹൈക്കോടതി വ്യക്തമാക്കി.
പിഎസ്സി ഉദ്യോഗാര്‍ഥികളും പിരിച്ചുവിട്ട താല്‍ക്കാലിക കണ്ടക്ടര്‍മാരും നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നടപടി. താത്ക്കാലിക കണ്ടക്ടര്‍മാരെ കേസില്‍ കക്ഷി ചേരാനും കോടതി അനുവദിച്ചു.
പിഎസ്സി പട്ടികയില്‍നിന്ന് ആവശ്യത്തിനു ജീവനക്കാരെ കിട്ടിയില്ലെങ്കില്‍ എംപാനലുകാരെ പരിഗണിക്കണമെന്നു പിരിച്ചുവിട്ട എം പാനല്‍ ജീവനക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പിഎസ്സി അഡൈ്വസ് മെമോ നല്‍കിയവര്‍ക്ക് നിയമനം നല്കാന് താത്കാലിക കണ്ടക്ടര്‍മാരെ പിരിച്ചു വിടാനാണ് ഇടക്കാല ഉത്തരവില്‍ നിര്‍ദേശിച്ചിരുന്നത്. നിയമം അനുവദിക്കുന്നുണ്ടെങ്കില്‍ മാത്രമേ പിരിച്ചു വിടപ്പെട്ട താത്കാലിക കണ്ടക്ടര്‍മാരെ പരിഗണിക്കാനാവൂവെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: