കൊച്ചി : കോതമംഗലം മാര്‍ത്തോമ ചെറിയ പള്ളി അവകാശത്തര്‍ക്കവുമായി ബന്ധപ്പെട്ട് ഹൈക്കോടതി കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസ് അയച്ചു. ഉത്തരവിന്റെ പശ്ചാത്തലത്തില്‍ പള്ളിയില്‍ പ്രവേശിക്കാനെത്തിയ തങ്ങളെ തടഞ്ഞുവെന്ന് കാണിച്ച് ഓര്‍ത്ത്ഡോക്സ് വിഭാഗം വൈദികന് തോമസ്പോള്‍ റബാന് നല്കിയ ഹര്‍ജിയില്‍ ഹൈക്കോടതിയാണ് നോട്ടീസ് അയച്ചത്.
കോടതി വിധി നടപ്പിലാക്കാന്‍ യാക്കോബോയ വിഭാഗം തയ്യാറാകാത്ത സാഹചര്യത്തില്‍ കേന്ദ്ര സേനയെ നിയോഗിക്കണമെന്ന് റബാന് നല്കിയ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. അതേസമയം കോടതി ഉത്തരവ് പാലിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് ബാധ്യതയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് നിലപാട് അറിയിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. കേസില്‍ വിശദമായ വാദത്തിനായി ജനുവരി നാലിന് വീണ്ടും പരിഗണിക്കും.
കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വ്യാഴാഴ്ച പള്ളിയില്‍ പ്രവേശിക്കാനെത്തിയ റബാനെ യാക്കോബായ വിശ്വാസികള്‍ തടഞ്ഞുവെച്ചു. ഇതിനെ തുടര്‍ന്നാണ് കേന്ദ്ര സേനയുടെ സംരക്ഷണം ആവശ്യപ്പെട്ട് റബാന് ഹര്‍ജി നല്‍കിയത്. 24 മണിക്കൂറില്‍ അധികമായി റബാനെ ആയിരക്കണക്കിന് പ്രതിഷേധക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: