മുംബൈ: മുഹമ്മദലി ജിന്നയുടെ മുംബൈയിലെ വസതിയായ ജിന്നഹൗസില് അവകാശ വാദം ഉന്നയിച്ച് പാക്കിസ്ഥാന്. ജിന്ന പാക്കിസ്ഥാന്റെ സ്ഥാപകനാണെന്നും അതുകൊണ്ട് തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് പാക്കിസ്ഥാന്റെ ആവശ്യം. പാക് വിദേശകാര്യ ഔദ്യോഗിക വക്താവ് മുഹമ്മദ് ഫൈസലാണ് പുതിയ വിവാദവുമായി രംഗതെത്തിയത്.
ജിന്ന ഹൗസ് പുതുക്കിയതിനുശേഷം ഔദ്യോഗീക വസതിയാക്കുമെന്ന് കഴിഞ്ഞ ദിവസം കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചതിനു പിന്നാലെയാണ് പാക്കിസ്ഥാന്റെ ഈ പ്രസ്താവന.
അതേസമയം ഇന്ത്യയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ ജിന്നാ ഹൗസിനുമേല്‍ പാക്കിസ്ഥാന് അവകാശങ്ങളൊന്നുമില്ലെന്ന് ഇന്ത്യയും തിരിച്ചടിച്ചു. 1930ല്‍ ജിന്ന താമസിച്ചിരുന്ന ജിന്ന ഹൗസ് മലബാര്‍ ഹില്‍സിലാണ് സ്ഥിതി ചെയ്യുന്നത്. ബ്രിട്ടീഷ് ആര്‍കിടെക്ട് ആയിരുന്ന ബാറ്റ്ലി നിര്‍മിച്ച ഈ വീട് യൂറോപ്യന്‍ രീതിയിലാണുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: