ബംഗാളില്‍ 7 വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതില്‍ വ്യാപക പ്രതിഷേധം

Friday 21 December 2018 4:43 pm IST

കൊല്‍ക്കത്ത : ബംഗാളില്‍ ഏഴു വയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊന്നതില്‍ വ്യാപക പ്രതിഷേധം. ബംഗാള്‍ ബര്‍ദ്ധമാന്‍ ജില്ലയിലാണ് സംഭവം നടന്നത്. പ്രതികളെ കണ്ടെത്താന്‍ വൈകുന്നതാണ് പ്രതിഷേധങ്ങളിലേക്കും വഴിവെച്ചത്. 

വ്യാഴാഴ്ച സാധനം വാങ്ങുന്നതിനായി പുറത്തുപോയ കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പിന്നീട് പോസ്റ്റുമോര്‍ട്ടത്തിലാണ് പെണ്‍കുട്ടി ക്രൂര ബലാത്സംഗത്തിന് ഇരയായതായി അറിയുന്നത്. 

സംഭവത്തില്‍ രോഷാകുലരായ പെണ്‍കുട്ടിയുടെ വീട്ടുകാരും നാട്ടുകാരും ദേശീയപാതകള്‍ ഉപരോധിക്കുകയും പോലീസ് വാഹനങ്ങള്‍ക്കു നേരെ കല്ലെറിയുകയും ചെയ്തു. അതേസമയം പ്രദേശത്തെ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനുള്ള ശ്രമതതിലണ തങ്ങളെന്ന് അന്‍സോള്‍ അഡീഷണല്‍ കമ്മീഷണര്‍ ലക്ഷ്മി നാരായണ്‍ മീണ അറിയിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.