ചെന്നൈ: രാഷ്ട്രീയ പ്രവേശനത്തിനു പിന്നാലെ രജനികാന്ത് സ്വന്തമായി ചാനലും തുടങ്ങുന്നു. ഇതിന്റെ ഭാഗമായി രജനി മക്കള്‍ മണ്ട്രത്തിന്റെ അഡ്മിനിസിട്രേറ്റര്‍ വി.എം. സുധാകരന് ചാനലിന്റെ എന്‍ഒസി സര്‍ട്ടിഫിക്കറ്റിനായി അപേക്ഷയും നല്കി.
രജനികാന്തിന്റെ ചാനലിന് മൂന്നു പേരുകളാണ് കണ്ടെത്തിയിരിക്കുന്നത്. സൂപ്പര്‍ സ്റ്റാര്‍ ടിവി, രജനി ടിവി, തലൈവര്‍ എന്നിങ്ങനെയാണ് പേരുകള്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. അതേസമയം സ്വന്തംപേരും ചിത്രവും വെച്ച് ചാനല്‍ ആരംഭിക്കുന്നതില്‍ എതിര്‍പ്പില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.
2017 ഡിസംബറിലാണ് രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ചാനല്‍ ആരംഭിക്കുന്നതോടെ ഇതുവഴി ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാമെന്നാണ് അനുയായികളുടെ പ്രതീക്ഷ. എന്‍ഒസി ലഭിച്ചാലുടന്‍ ചാനലുമായി ബന്ധപ്പെട്ട ബാക്കി പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: