മലപ്പുറം: വനിതാ മതിലിനെ അനുകൂലിച്ച് ലേഖനം എഴുതിയ മുന്‍ ജില്ലാ കമ്മിറ്റി അംഗത്തെ മുസ്ലിം ലീഗ് പുറത്താക്കി. കാസര്‍കോഡ് ജില്ലാ നേതാവയ അഡ്വ. സി ഷുക്കൂറിനെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്. നേരത്തെ, മുസ്ലിം ലീഗ് അഭിഭാഷക സംഘടനാ നേതാവുമായിരുന്നു ഷുക്കൂര്‍.
പ്രാഥമിക അംഗത്വത്തില്‍ നിന്നാണ് ഷുക്കൂറിനെ പുറത്താക്കിയത്. ഇന്ന് ദേശാഭിമാനി പത്രത്തില്‍ വനിതാ മതിലിനെ അനുകൂലിച്ച് ഷുക്കൂര്‍ ലേഖനം എഴുതിയിരുന്നു. നേരത്തെ പി ജയരാജനെ അനുകൂലിച്ചു സംസാരിച്ചതും വിവാദമായിരുന്നു.
മുന്‍ എംജി യൂണിവേഴ്സിറ്റി പ്രോ വൈസ് ചാന്‍സലര്‍ ഷീന ഷുക്കൂറിന്റെ ഭര്‍ത്താവാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: