പ്രശസ്ത നാടക-സിനിമാ നടന് കെ.എല്‍.ആന്റണി അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫോര്‍ട്ട് കൊച്ചി സ്വദേശിയാണു കെ.എല്‍. ആന്റണി.
മഹേഷിന്റെ പ്രതികാരം എന്ന സിനിമയില്‍ കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അദ്ദേഹം സിനിമാ ലോകത്ത് ശ്രദ്ധ നേടുന്നത്. മാനുഷ പുത്രന്, ചങ്ങല, അഗ്നി, കുരുതി, ഇരുട്ടറ, തുടങ്ങിയ പ്രശസ്തങ്ങളായ നാടകങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തു.
മഹേഷിന്റെ പ്രതികാരത്തിനു പുറമേ, ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള, ഗപ്പി തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടു. നാടകനടിയായ ലീനയാണ് ഭാര്യ. പത്രപ്രവര്‍ത്തകനും കഥാകൃത്തുമായ ലാസര്‍ ഷൈന്‍, അമ്പിളി, നാന്‍സി എന്നിവര്‍ മക്കളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: